തിരുവനന്തപുരം: കെൽട്രോണിന് നൽകാനുള്ള തുക സർക്കാർ നൽകിയതോടെ എഐ ക്യാമറകൾ വീണ്ടും സജീവം. മൊബൈലിൽ സംസാരിച്ചും സീറ്റ് ബെൽറ്റ് ഇടാതെയും ഹെൽമറ്റ് ധരിക്കാതെയും ചുവപ്പ് സിഗ്നൽ അവഗണിച്ച് പോകുന്നവർക്ക് മൊബൈലിൽ പിഴ വീണ്ടും വന്നു തുടങ്ങി.
മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേന്ദ്രസർക്കാരിൻ്റെ എംപരിവാഹൻ സൈറ്റിലൂടെ ഓൺലൈനായി പിഴ അടച്ച് രസീത് ഡൗൺലോഡ് ചെയ്യാം. എസ്.എം.എസ് ലഭിച്ച് 7 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വെർച്വൽ കോടതിയിലേക്ക് കൈമാറും. മുൻപ് ഉണ്ടായിരുന്ന ക്യാമറകളും നഗരത്തിൽ പുതിയ ക്യാമറകളും പ്രവർത്തനം തുടങ്ങി.