തൃശ്ശൂർ: മാളയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുഴിക്കാട്ടുശ്ശേരി സെൻമേരിസ് സ്കൂളിലെ രണ്ട് വിദ്യാർഥിനികൾക്ക് നേരെയാണ് ആക്രമണം.
സ്കൂൾ ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം. രണ്ടു വിദ്യാർഥിനിയെ തെരുവ് നായ കടിക്കുകയും മറ്റൊരു വിദ്യാർഥിനി ഓടി രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ഡോക്ടറെ തെരുവ് നായ കടിച്ചിരുന്നു.