കൊല്ലം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 45 വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ജില്ലയിൽ എലിപ്പനിക്കെതിരെ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ മാസം മുതൽ ഇന്നുവരെ ഏകദേശം 400 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.