പാലക്കാട് : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്കെന്ന് സൂചന. കെപിസിസി ഉടൻ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക തീരുമാനം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള സൂചന.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെ നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തി. ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. അനൗപചാരിക ചർച്ചകൾ സിപിഎം നടത്തിയെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കൽ എന്നായിരുന്നു സിപിഎം തീരുമാനം. ഇതോടെ സന്ദീപ് കോൺഗ്രസ് വഴിയിലേക്ക് എത്തിച്ചേർന്നു.