Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ – Village TV

Spread the News!




തിരുവനന്തപുരം: കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. മാലിന്യനീക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആത്മഹത്യാ ഭീഷണി. കോർപ്പറേഷൻ കവാടങ്ങൾക്കു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കയ്യിൽ പെട്രോളും കൊടികളുമായാണ് പ്രതിഷേധം.

കൗൺസിലർ ഉൾപ്പെടെയുള്ള ചില നഗരസഭ അധികാരികളിൽ നിന്ന് ജാതിപരമായ അധിക്ഷേപങ്ങൾ ൾ നേരിട്ടെന്നാണ് കാരണം. ഈ വിഷയത്തിൽ ഇതുവരെ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടില്ല.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!