Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കർഷകദിനം ആചരിച്ചു – Village TV

Spread the News!




തിരുവനന്തപുരം നഗരസഭയുടെയും തിരുവല്ലംകൃഷിഭവൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണം നടത്തി മികച്ചകർഷകരേയുംകൃഷികൂട്ടായ്മകളെയും ചടങ്ങിൽ ആദരിച്ചു. പാച്ചല്ലൂർ കയർസഹകരണസംഘംആനത്തലവട്ടം ആനന്ദൻ ഹാളിൽ നടന്ന പരിപാടികൾ നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു അധ്യക്ഷത വഹിച്ചു.തിരുവല്ലം കൃഷി ഓഫീസർ സിത്താര സഹദേവൻ സ്വാഗതമാശംസിച്ചു. കൗൺസിലർമാരായ ഡി.ശിവൻകുട്ടി, വി. പ്രമീള, വി.സത്യവതി ജെ.സുധീർ കർഷക സംഘടനാ നേതാക്കളായ കെ.എസ് മധുസൂദനൻ നായർ, ഡി.സജീവ് കുമാർ, കെ.ഗോപാലകൃഷ്ണൻ നായർ, ആർ പ്രദീപ് ,ഡി.ജയകുമാർ,എസ്.അശോകൻ, എൻ.പ്രഹ്ളാദൻ തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച കർഷകനായി തെരഞ്ഞെടുത്ത കുന്നുംപാറ ക്ഷേത്രം ആശ്രമം മഠാധിപതി ബോധിതീർത്ഥ സ്വാമിയെയും, മികച്ച കർഷകആർ.എസ്.രഞ്ജു, മികച്ച കർഷക കൂട്ടായ്മ ക ളായ ഐശ്വര്യ, പൗർണമി സംഘങ്ങളെയും, വിവിധ വിഭാഗം കർഷകരെയും ചടങ്ങിൽ ആദരിച്ചു. തിരുവല്ലംകൃഷി അസിസ്റ്റൻ്റ് കെ.അനുപമ കൃതജ്ഞത പറഞ്ഞു.

Youtube Channel: https://www.youtube.com/@VillageNewsTVC

Facebook Page: https://www.facebook.com/profile.php?id=61563814842939

വിശ്വാസ്യതയുള്ള വാർത്തകള്‍, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ Village TV വെബ്സൈറ്റിൽ വായിക്കൂ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!