വീട്ടില്‍ നിന്നും നല്ല കാര്യങ്ങള്‍ കണ്ടിറങ്ങുന്നത് നല്ല ഫലം ലഭ്യമാക്കും എന്ന് പണ്ട് മുതലുള്ളവരുടെ വിശ്വാസമാണ്. അതിന് വേണ്ടി ആണ് വീടിന്റെ ഉമ്മറത്ത് നിറ കുടം വയ്ക്കുന്നത് പോലും. ഇങ്ങനെ പലതരത്തില്‍ ഉള്ള വിശ്വാസങ്ങളാണ് ഉണ്ടായിരുന്നത്.
വീടിനു ഉള്ളില്‍ മാത്രമല്ല വീടിന് ചുറ്റും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നത് വീട്ടിലുള്ളവര്‍ക്ക് തന്നെ നല്ലതാണ്. ശുഭകരമായ വസ്തുക്കള്‍ വീടിന്റെ പ്രധാന വാതിലിന് മുന്നിലോ സമീപത്തോ വച്ചാല്‍ പോസിറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കാമെന്നാണ് വിശ്വാസം. എന്നാല്‍ അശുഭകരമായി കാര്യങ്ങള്‍ മുന്നിലും സമീപത്തും വെച്ചാല്‍ നെഗറ്റീവ് എനര്‍ജി വീടിനുള്ളിലുള്ളവരെയും ബാധിക്കും.
കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ മുതല്‍ എന്ത് കാര്യങ്ങള്‍ ചെയ്താലും ഉന്നതി ഇല്ലാതെ വരുന്നത് വരെ ഈ നെഗറ്റീവ് എനര്‍ജി കൊണ്ടാകാം. വീട്ടിലും പരിസരത്തും എപ്പോഴും പോസിറ്റീവ് ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് അറിയാം.
- വീടിന്റെ പ്രധാന വാതിലിന് സമീപം ചൂല് പോലുള്ള വസ്തുക്കള്‍ വച്ചാല്‍ പോസിറ്റീവ് ഊര്‍ജം ഒരിക്കലും അകത്തേക്ക് കയറില്ല. അതിനാല്‍, പ്രധാന വാതിലിന് സമീപം ഇവ വയ്ക്കാന്‍ പാടില്ല.
- വീടിന്റെ പ്രധാന വാതിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാണുന്ന തരത്തില്‍ അയ അല്ലെങ്കില്‍ അശ ഉണ്ടാകാന്‍ പാടില്ല. ഇങ്ങനെ ഉണ്ടായാല്‍ നിങ്ങള്‍ ഇറങ്ങുന്ന എല്ലാ കാര്യത്തിനും തടസം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
- വീടിന് ചുറ്റും നല്ല വൃത്തിയായി സൂക്ഷിക്കണം. മണ്‍വെട്ടി, പൊട്ടിയ മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍ പോലുള്ളവ വീടിനോട് ചേര്‍ന്ന് വയ്ക്കാന്‍ പാടില്ല.
- മാറാല വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താല്‍ പോസിറ്റീവ് ഊര്‍ജം വീട് മുഴുവന്‍ നിറയും.