കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സഹന തിയ്യേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. ടാങ്ക് തകർന്ന് തിയ്യേറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം താഴേക്ക് പതിച്ചു. സിനിമാ പ്രദർശനം നടക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.