Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചുരുണ്ട മുടിയാണോ പ്രശ്‌നം? നിവര്‍ത്താന്‍ ഇനി പാര്‍ലറിലേക്ക് ഓടണ്ട, വീട്ടില്‍ നിസ്സാരമായി കാണുന്ന ഈ സാധനങ്ങളിലൂടെ പരിഹാരം ഉണ്ട്

Spread the News!

നല്ല നീളന്‍ മുടി ആയിരിക്കും പലരുടെയും ആഗ്രഹം. എന്നാല്‍ ആഗ്രഹിക്കുന്നത് ഒന്ന് ലഭിക്കുന്നത് മറ്റൊന്ന് ആയിരിക്കും. നീണ്ട മുടിക്ക് പകരം ഉള്ള ചുരുണ്ട മുടി എങ്ങനെയും നീട്ടണം എന്നതായിരിക്കും പലരുടെയും ആഗ്രഹം. ഇതാ അതിന് ഇനി പാര്‍ലറിലേക്ക് പോകണ്ട.

പാര്‍ലറില്‍ പോയി പൈസ ചിലവാക്കി മുടി സ്ട്രെയ്റ്റനിംഗ് ചെയ്യലും ഒന്നും ഇനി വേണ്ട. പരിഹാരം ഇതാ വീട്ടില്‍ തന്നെ ഉണ്ട്. ഒന്ന് അടുക്കളയിലേക്ക് കണ്ണോടിച്ചാല്‍ മതി. പരിഹാരം കണ്ടെത്താം.

വെളിച്ചെണ്ണ- നാരങ്ങ നീര്

വെളിച്ചെണ്ണയും നാരങ്ങ നീരും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്‌ക് മുടി സ്ട്രെയ്റ്റന്‍ ചെയ്തെടുക്കാന്‍ സഹായിക്കുന്നതാണ്. ചുരുണ്ട മുടി നിവരാനും, മുടിയെ സില്‍ക്കിയാക്കാനും ഈ ഹെയര്‍മാസ്‌ക് സഹായിക്കും. ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നതിനായി വെളിച്ചെണ്ണയും നാരങ്ങനീരും തുല്യ അളവില്‍ എടുക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുടിയില്‍ പുരട്ടണം. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.

ഗുണങ്ങള്‍

ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്തിരിക്കുന്നതിനാല്‍, വെളിച്ചെണ്ണ മുടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടി പൊട്ടിപ്പോകാതെ സംരക്ഷിക്കാന്‍ സഹായിക്കും. മുടിയെ സ്മൂത്താക്കാന്‍ സഹായിക്കും. ഇത് മുടി നിവരാന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടിയുടെ പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യാന്‍ നാരങ്ങനീര് സഹായിക്കുന്നതാണ്. ഇതെല്ലാം മുടി ചുരുണ്ട് കിടക്കുന്നത് മാറ്റാനും, മുടി നിവരാനും സഹായിക്കും.

പഴം- തേന്‍

പഴവും തേനും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്‌ക്കും മുടി നിവരാന്‍ സഹായിക്കുന്നതാണ്. ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നതിനായി നല്ലതുപോലെ പഴുത്ത ഒരു പഴം എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉടച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടണം. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.

ഗുണങ്ങള്‍

ഇതില്‍ ചേര്‍ത്തിരിക്കുന്ന പഴം മുടിയ്ക്കു വേണ്ട പ്രോട്ടീന്‍ പ്രധാനം ചെയ്യുന്നു. മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, മുടി സ്മൂത്താക്കുന്നു. ഇത് മുടി നിവരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ തേന്‍ ചേര്‍ത്തിരിക്കുന്നതിനാല്‍, മുടി ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നു. മുടിയുടെ പിഎച്ച് ബാലന്‍സ് ചെയ്യാനും സഹായിക്കുന്നുണ്ട്.

മുട്ടയുടെ വെള്ളയും ഒലീവ് ഓയിലും

ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് നല്ലതുപോലെ ബീറ്റ് ചെയ്യണം. അതിനുശേഷം മുടിയില്‍ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.

ഗുണങ്ങള്‍

മുട്ടയുടെ വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടിയിലെ കോശങ്ങള്‍ ബലപ്പെടാന്‍ സഹായിക്കുന്നു. മുടിയുടെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു. ഇവ മുടി നിവരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ഒലീവ് ഓയില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ തന്നെ മുടി മോയ്സ്ച്വറൈസ് ചെയ്യാനും സഹായിക്കുന്നുണ്ട്. ഇവയെല്ലാം മുടി നിവരാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!