Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഗോബിമഞ്ചൂരിയന്‍ ഇനി വീട്ടിലും ഉണ്ടാക്കാം, ഒരു വട്ടം കഴിച്ചാല്‍ പിന്നെ ഈ രീതിയില്‍ മാത്രമേ ഉണ്ടാക്കൂ, റെസ്റ്റോറന്റില്‍ കിട്ടുന്ന അതേ രുചിയില്‍

Spread the News!

റെസ്റ്റോറന്‍സ് സ്‌റ്റൈല്‍ ഗോപി മഞ്ചൂരിയന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ? റെസ്റ്റോറന്റില്‍ കിട്ടുന്നതിനേക്കാള്‍ രുചിയോട് കൂടി തന്നെ നമുക്ക് വീട്ടില്‍ ഗോപി മഞ്ചൂരിയന്‍ സിമ്പിളായി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വളരെ എളുപ്പം എന്നാല്‍ മികച്ച രുചിയില്‍ ഉള്ള ഗോപീ മഞ്ചൂരിയന്‍ റെസിപ്പി ഇതാ.

ആവശ്യമായ ചേരുവകള്‍ :

കോളി ഫ്‌ലവര്‍ – 3 കപ്പ്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 ടീ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കോണ്‍ ഫ്‌ലോര്‍
മൈദ പൊടി – 1/2 കപ്പ്
ഓയില്‍
സോയ സോസ് – 3 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് – 1 ടീ സ്പൂണ്‍
വിനാഗിരി – 1. 1/2 ടീ സ്പൂണ്‍
സ്പ്രിംഗ് ഓണിയന്‍
കാപ്‌സികം

തയ്യാറാക്കുന്ന രീതി:

കോളിഫ്‌ലവര്‍ ചെറിയ കഷ്ണങ്ങളാക്കിയ ശേഷം മാറ്റിവെക്കുക. ഇനിയൊരു പാത്രത്തില്‍ വെള്ളം എടുത്ത് അടുപ്പിലേക്ക് വെച്ചു കൊടുത്തു നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ കോളിഫ്‌ലവര്‍ ഇട്ടു കൊടുത്ത് 4 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം ഇത് വെള്ളത്തില്‍ നിന്ന് കോരി മാറ്റി ഒരു അരിപ്പയിലേക്ക് മാറ്റുക. എന്നിട്ട് നന്നായി കഴുകി വൃത്തിയാക്കി വീണ്ടും വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. വെള്ളമെല്ലാം നന്നായി പോയി കഴിയുമ്പോള്‍ ഇതൊരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് കോണ്‍ഫ്‌ലോര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് റെസ്റ്റ് ചെയ്യാന്‍ വയ്ക്കുക.

അടുത്തതായി ഒരു ബൗളിലേക്ക് മൈദപ്പൊടി, കോണ്‍ഫ്‌ലോര്‍ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം ഒഴിച്ച് നന്നായി മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് നമ്മള്‍ റസ്റ്റ് ചെയ്യാന്‍ വച്ചിരിക്കുന്ന കോളിഫ്‌ലവര്‍ മുക്കിയ ശേഷം എണ്ണയിലിട്ട് പൊരിച്ചു കോരുക. ഇനി ഒരു പാത്രത്തിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് കോണ്‍ഫ്‌ലോറും വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് വെക്കുക. ആവശ്യത്തിനു വിനാഗിരിയും ഉപ്പും ചേര്‍ത്ത് കൊടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച ശേഷം ഇതിലേക്ക് ഓയില്‍ ഒഴിച്ച് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയനും ക്യാപ്‌സിക്കവും കുറച്ച് കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുത്ത് മിക്‌സ് ചെയ്യുക.

ശേഷം ഇതിലേക്ക് മിക്‌സ് ചെയ്തു വച്ചിരിക്കുന്ന സോസ് കൂടി ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കി കഴിയുമ്പോള്‍ ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന കോളിഫ്‌ലവര്‍ ഇട്ടു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് അവസാനം കുറച്ച് സ്പ്രിംഗ് ഓണിയന്‍ കൂടി ചേര്‍ത്ത് കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!