Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഗുരുതര വൈകല്യങ്ങളോടെ ശിശു ജനിച്ച സംഭവം; സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കെ സി വേണുഗോപാല്‍

Spread the News!

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ശിശു ജനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കുഞ്ഞിന്റെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പൊതുജന സഹായത്തോടെ അതേറ്റെടുക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാല്‍ ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.

”അമ്മയും കുഞ്ഞും” പദ്ധതിയുടെ ഭാഗമായി കുഞ്ഞിന്‍റെ തുടര്‍ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തോളമായിട്ടും കുഞ്ഞിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച് ഒരു വ്യക്തതയും സര്‍ക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ല. മാത്രമല്ല കുട്ടിയുടെ തൈറോയ്ഡ് പരിശോധനകള്‍ക്കടക്കം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പണം ഈടാക്കുകയും ചെയ്തു. ഇത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്.

കുട്ടിയുടെ തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. കുട്ടിക്ക് സംഭവിച്ച ചികിത്സാ പിഴിവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഒരു അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ട് എന്താണെന്ന് സംബന്ധിച്ച വ്യക്തതയുമില്ല. സ്‌കാനിങ് പിഴവ് സംബന്ധിച്ച മാതാപിതാക്കളുടെ പരാതിയിലും ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാരും കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!