തിരുവനന്തപുരം:സിപിഐഎം-ആർഎസ്എസ് ബന്ധമെന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എന്തോ വലിയ കാര്യം നടനെന്നാണ് പ്രതിപക്ഷത്തിന്റെ പ്രചാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തലശ്ശേരി കലാപം ഓർമിപ്പിച്ചു. ആർഎസ്എസ് ഏറ്റുവും കൂടുതൽ കൊലപ്പെടുത്തിയത് സിപിഐഎമ്മുകാരെയെന്നും മുഖ്യമന്ത്രിപറഞ്ഞു.എല്ലാ വർഗീയ ശക്തികളോടും സിപിഐഎം വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.