Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സൈന്യം വധിച്ചു; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

Spread the News!

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാം ജില്ലയിലെ ബെഹിബാഗ് പ്രദേശത്തെ കദ്ദറില്‍ ഭീകരരെന്ന് സംശയിക്കുന്നവരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്നലെ രാത്രിയാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചത്.

ഇതേത്തുടര്‍ന്ന് പ്രദേശം വളഞ്ഞ സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഇതോടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍. കഴിഞ്ഞമാസം കശ്മീരിലെ ദച്ചിഗ്രാമില്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു.

അതേസമയം, മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.

പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ മഹാരാഷ്ട്രയിലുള്ള ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഉറാന്‍ പൊലീസാണ് മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി, കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!