Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; പിടിയിലായത് ക്രിസ്മസ്

Spread the News!

തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. വട്ടിയൂർക്കാവ് സ്വദേശി അൽബെസ്സി(30), വിതുര ആനപ്പാറ സ്വദേശി ജിജോ ജോസ്(31) എന്നിവരാണ് വിവിധ കേസുകളിലായി പിടിയിലായത്. അൽബെസ്സിയിൽ നിന്നും 2.40 ഗ്രാം മെത്താംഫിറ്റമിനും ജിജോയുടെ കൈയ്യിൽ നിന്നും 0.91.91ഗ്രാം മെത്താംഫിറ്റമിനുമാണ് പിടിച്ചെടുത്തത്. നഗരത്തിൽ വിൽപ്പന നടത്താായി ബൈക്കിൽ വരവെയാണ് ഇരുവരെയും എക്സൈസ് പിടികൂടിയത്.

ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനക്കിടെയാണ് യുവാക്കൾ എക്സൈസിന് മുന്നിൽ പെട്ടത്. സംശയം തോന്നി ഇരുവരേയും വിശദമായി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാനും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുരേഷ് ബാബു.എസ്സ്, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക് സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!