Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ക്രിസ്മസ് കഴിഞ്ഞു ഇനി ന്യൂ ഇയര്‍ നൈറ്റ് ഗംഭീരമാക്കാന്‍ ഗ്രീന്‍ ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ? വെറും പത്ത് മിനുറ്റില്‍ തയ്യാറാക്കാം

ക്രിസ്മസ് കഴിഞ്ഞു ഇനി ന്യൂ ഇയര്‍ നൈറ്റ് ഗംഭീരമാക്കാന്‍ ഗ്രീന്‍ ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ? വെറും പത്ത് മിനുറ്റില്‍ തയ്യാറാക്കാം
Spread the News!

ക്രിസ്മസ് കഴിഞ്ഞു ഇനി ന്യൂ ഇയര്‍ നൈറ്റ് ഗംഭീരമാക്കാന്‍ ഗ്രീന്‍ ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ? വെറും പത്ത് മിനുറ്റില്‍ തയ്യാറാക്കാം

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് എല്ലാവരും. ഇതാ പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ അല്‍പം സ്‌പെഷ്യല്‍ ആയി തന്നെ വരവേല്‍ക്കാം.

വെറും 10 മിനുറ്റ് കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന അടിപൊളി ഗ്രീന്‍ ചിക്കന്‍ കബാബ് അടിപൊളിയായി തന്നെ വരവേല്‍ക്കാം. റെസ്റ്റോറന്റ് സ്റ്റൈലില്‍ സൂപ്പര്‍ ടേസ്റ്റില്‍ കടകളില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ സിംപിളായി വീട്ടിലുണ്ടാക്കാവുന്നതാണ്.

ആവശ്യമുള്ള ചേരുവകള്‍:

എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ – 150 ഗ്രാം
തൈര് – 1 ടീസ്പൂണ്‍
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
പുതിന – മുളക് പേസ്റ്റ് (8-10 പുതിന ഇലകള്‍ + 2 പച്ചമുളക്) – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ ചിക്കന്‍ ചെറിയ ചതുര കഷണങ്ങളായി മുറിക്കുക. ചിക്കന്‍ കഷണങ്ങളിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, പുതിന-മുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചിക്കന്‍ കഷ്ണങ്ങളില്‍ മസാല പുരട്ടിയതിന് ശേഷം 30 മിനിറ്റ് എങ്കിലും മാറ്റിവയ്ക്കുക. മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ സ്‌ക്യൂവേഴ്സില്‍ കുത്തിവയ്ക്കുക. കുറച്ച് കരി കത്തിച്ച് അതിന് മുകളിലായി സ്‌ക്യൂവേഴ്സില്‍ കുത്തിവച്ച ചിക്കന്‍ വയ്ക്കുക. ഓരോ വശവും 8-10 മിനിറ്റ് ഗ്രില്‍ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!