Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വീട്ടിലേക്ക് കടന്നു വരുമ്പോള്‍ പടിയില്‍ ഇട്ടിരിക്കുന്ന ചവിട്ടി കീറിയോ? വാസ്തു ശാസ്ത്രപ്രകാരം ഇത് വേഗം മാറ്റേണ്ടത് അത്യാവശ്യമാണ്

വീട്ടിലേക്ക് കടന്നു വരുമ്പോള്‍ പടിയില്‍ ഇട്ടിരിക്കുന്ന ചവിട്ടി കീറിയോ? വാസ്തു ശാസ്ത്രപ്രകാരം ഇത് വേഗം മാറ്റേണ്ടത് അത്യാവശ്യമാണ്
Spread the News!

വീട്ടിലേക്ക് കടന്നു വരുമ്പോള്‍ പടിയില്‍ ഇട്ടിരിക്കുന്ന ചവിട്ടി കീറിയോ? വാസ്തു ശാസ്ത്രപ്രകാരം ഇത് വേഗം മാറ്റേണ്ടത് അത്യാവശ്യമാണ്

സ്വപ്‌നം പോലെ ഒരു വീട് നിര്‍മ്മിച്ച് ആ വീട്ടില്‍ താമസിക്കുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ അങ്ങനെ ഒരു വീട് സ്വന്തമാക്കുമ്പോള്‍ ശ്രദ്ധ കൊടുക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വാസ്തു ശാസ്ത്രപ്രകാരം ഒരു വീടിന്റെ ഐശ്വര്യത്തിന് വീട്ടിലുള്ളവര്‍ തുടര്‍ന്ന് പോരേണ്ട ചില കാര്യങ്ങളുണ്ട്.

വീട്ടില്‍ ഉപയോഗിക്കേണ്ട ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാന്‍. ആ തിരഞ്ഞെടുത്ത സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അതും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍.

വീടിന് മുന്നില്‍ ഇടുന്ന ചവിട്ടി ആണെങ്കില്‍ പോലും അതിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം എന്നാണ് പറയുന്നത്.

പുറത്തുനിന്നും വരുന്നവര്‍ക്ക് വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ കാലില്‍പറ്റിയ പൊടി അകത്തേക്ക് കയറാതിരിക്കാന്‍ ചവിട്ടി ഉപകാരപ്രദമാണ്. എന്നാല്‍ ഇതില്‍ വലിയ ചെറിയ കാര്യങ്ങള്‍ കൂടി ഉണ്ട് ശ്രദ്ധിക്കാന്‍.

വീട്ടിലെ പ്രധാന വാതിലിലൂടെയാണ് ലക്ഷ്മീ ദേവി വീട്ടിനുള്ളില്‍ പ്രവേശിക്കുക എന്നാണ് വാസ്തു അനുസരിച്ച് കണക്കാക്കുന്നത്. വീട്ടില്‍ ഐശ്വര്യമുണ്ടാകുന്നത് അങ്ങനെയാണ്. അതിനാല്‍ പ്രധാന വാതിലിന് മുന്നില്‍ എല്ലാവരും ഇടുന്ന ചവിട്ടി വളരെ നല്ലതായിരിക്കണം. ചവിട്ടി തീരെ അഴുക്ക് പിടിച്ച് വൃത്തികേടാകാന്‍ അനുവദിക്കരുത്. അതിനുമുന്‍പ് കഴുകുകയോ മറ്റ് മാര്‍ഗ്ഗങ്ങളുപയോഗിച്ച് വൃത്തിയാക്കുകയോ വേണം. വൃത്തിയുള്ള ചവിട്ടി തന്നെ വേണം വീടിന് മുന്നില്‍ ഇടാന്‍.

അതോടൊപ്പം ചവിട്ടി കീറുകയോ, തകരുകയോ ഉപയോഗിക്കാനാകാത്ത വിധം നശിക്കുകയോ ചെയ്തശേഷവും അത് ഉപയോഗിക്കരുത്. എത്രയും വേഗം അത് മാറ്റി നശിപ്പിച്ചശേഷം പുതിയവ സ്ഥാപിക്കണം. ഐശ്വര്യദേവത വീട്ടിലേക്ക് കടക്കുന്നതിന് തടസമുണ്ടാകുന്ന ഒന്നും ചെയ്യാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!