ചാളക്കറിയുടെ റെസിപ്പി എന്ന് കേള്‍ക്കുമ്പോള്‍ അത് വെറും ചാള അല്ലേ എന്ന് ആരും ചിന്തിക്കും. എന്നാല്‍ ഷാപ്പിലെ രുചിയിലെ ചാളക്കറിക്ക് ഒരു പ്രത്യേകത ഉണ്ട്. വളരെ സ്‌പൈസി ആയ ചാളക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ആവശ്യമുള്ള ചേരുവകള്‍:
മത്തി (ചാള) – 1/2 കിലോഗ്രാം
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി അല്ലി – 6 എണ്ണം
ഇഞ്ചി – ഒരു കഷ്ണം ചെറുതായി
ചതച്ചത്
പച്ചമുളക് – 2 എണ്ണം
വേപ്പില – 3 തണ്ട്
കടുക് – 1/2 ടീസ്പൂണ്‍
ഉലുവ – കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഉലുവ പൊടി – 1/4ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
കുടംപുളി – 6 എണ്ണം വെള്ളത്തില്‍ കുതിര്‍ത്തി വെക്കണം( പുളിക്കനുസരിച്ചു അളവ് കൂട്ടുകയോ ,കുറയ്ക്കു്കയോ ചെയ്യാം )
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു മണ്‍ ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഉലുവ ചേര്‍ക്കുക. ചുവന്നുള്ളി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, പച്ചമുളക് പിളര്‍ന്നത്, വേപ്പില എന്നിവ ഇട്ടു വഴറ്റുക. ചുവന്നുള്ളി അല്‍പം മൂത്ത് കഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴട്ടാം. ശേഷം തീ നന്നായി കുറച്ചു 4 മുളക് പോടീ ചേര്‍ത്ത് കരിഞ്ഞു പോകാതെ മൂപ്പിക്കുക. പാകത്തിന് മൂത്ത് കളറൊന്നു മാറി കഴിഞ്ഞാല്‍ കുതിര്‍ത്ത് വെച്ച കുടം പുളി ആ വെള്ളത്തോടെ ഒഴിക്കുക. പാകത്തിനുള്ള വെള്ളവും കൂടി ഒഴിച്ച് തിളപ്പിക്കുക. 3/4 ടീസ്പൂണ്‍ ഉപ്പും കൂടെ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളച്ചാല്‍ കഴുകി വൃത്തിയാക്കി വെച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കാം.
മീനിട്ട് കഴിഞ്ഞാല്‍ പിന്നെ തവി കൊണ്ടിളക്കരുത്. മൂടി വെച്ച് മീന്‍ വേവിക്കുക. മീന്‍ വെന്തു കറി അല്‍പമൊന്നു കുറുകിയാല്‍ വേപ്പില കുറച്ചധികം ഇട്ടു കൊടുക്കാം. തീ വീണ്ടും ചെറുതാക്കി മൂടി വെച്ച് 10 മിനിറ്റു കൂടെ വറ്റിച്ചെടുക്കുക. കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി വിതറി കൊടുക്കാം, പച്ച വെളിച്ചെണ്ണ തൂവി കൊടുക്കാം, ഇറക്കാന്‍ നേരം ഉലുവ പൊടി കൂടി ഇട്ടു കൊടുത്തു തീ അണക്കുക.
അര മണിക്കൂര്‍ കഴിഞ്ഞു വേവിച്ച കപ്പയുടെ കൂടെ, അല്ലേല്‍ ചൂട് ചോറിനൊപ്പം സെര്‍വ് ചെയ്യാം.