Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സ്വാമി സച്ചിദാനന്ദ – Village TV

Spread the News!

തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേല്‍വസ്ത്രമഴിക്കുന്നത് അനാചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.

സ്വാമിക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ പ്രയോക്താവായി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം. വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ സനാതന ധര്‍മ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!