Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ പ്രയോക്താവായി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം: മുഖ്യമന്ത്രി – Village TV

Spread the News!

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ പ്രയോക്താവായി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം. വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ സനാതന ധര്‍മ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയ പ്രസ്ഥാനങ്ങളില്‍ കടന്നുകയറാനുളള സംഘപരിവാര്‍ ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന ആഹ്വാനമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ കാതല്‍. എന്നാല്‍ പ്രസംഗത്തില്‍ ഒരിടത്തും ബിജെപിയെന്നോ സംഘപരിവാര്‍ എന്നോ പറഞ്ഞില്ല.

ചാതുര്‍ വര്‍ണ്യ രാഷ്ട്രീയം പിന്തുടരുന്നവരാണ് ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവാക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാവരും സാഹോദര്യത്തോടെ ജീവിക്കുന്ന സ്ഥലമായാണ് ശ്രീനാരായണ ഗുരു കേരളത്തെ കണ്ടത്. അതിന് വിഘാതമായ കാര്യങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശത്തെ പിന്തുണച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ സനാതന ധര്‍മ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!