Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ അവസരം, ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം, ആകെ എട്ട് ഒഴിവുകള്‍

Spread the News!

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നു. ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ ആണ് നിരവധി ഒഴിവുകള്‍ ഉള്ളത്. കേരള പിഎസ്‌സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുന്‍പായി അപേക്ഷിക്കുക. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

തസ്തിക & ഒഴിവ്

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ ഫീല്‍ഡ് അസിസ്റ്റന്റ്. ആകെ എട്ട് ഒഴിവുകള്‍.

കാറ്റഗറി നമ്പര്‍: 473/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,000 രൂപ മുതല്‍ 43,600 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

ഒരു അംഗീകൃത സര്‍വകലാശാലയില്‍ / സ്ഥാപനത്തില്‍ നിന്ന് ലഭിച്ച അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി ബിരുദം. അല്ലെങ്കില്‍ എംഎസ് സി (ബോട്ടണി) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ അഗ്രി കള്‍ച്ചറല്‍ അസിസ്റ്റന്റിനായി നടത്തുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് വിജയിക്കണം.

(10 മിനുട്ടില്‍ 1600 മീറ്റര്‍ ഓട്ടം, 1 മണിക്കൂറില്‍ 0.4 ആര്‍ സ്ഥലം കിളയ്ക്കല്‍)

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 15 ആണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!