Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഡയറ്റിലാണോ, ഈ കാര്യം അറിയോ? ഡയറ്റില്‍ എന്ത് കൊണ്ട് ക്യാബേജ് ഉള്‍പ്പെടുത്തണം എന്ന് പറയുന്നു എന്നതിന് ശരിയായ ഉത്തരം ഇതാ

Spread the News!

ഈ പുതുവര്‍ഷത്തില്‍ ഇനി ആ ഡയറ്റ് എന്ന തീരുമാനം നടപ്പിലാക്കാന്‍ സമയമായി എന്ന് കരുതുന്നുണ്ടോ? ഇതാ അതിന് നേരമായി. ഇനിയെങ്കിലും നിങ്ങള്‍ ഡയറ്റിന്റെ വഴിയിലേക്ക് എത്തുക. ഡയറ്റിലേക്ക് എത്താന്‍ ഇതാണ് ശരിയായ സമയം.

പുതിയ തുടക്കം, പുതിയ കാര്യം, നല്ല സമയം, ഇതെല്ലാം ഒന്നിച്ച് വരുന്ന പുതു വര്‍ഷത്തില്‍ ഡയറ്റ് വളരെ സീരിയസായി എടുക്കാം. എന്നാല്‍ പലപ്പോഴും ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറി ഏതാണെന്ന ചോദ്യമായിരിക്കും നിങ്ങളുടെ മനസ്സില്‍. ഇനി അതിന് എന്തിന് താമസം? അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി പരിചയപ്പെടാം.

കാബേജ് ആണ് അത്തരത്തില്‍ മികച്ച ഒരു പച്ചക്കറി. നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണിത്. ഇലക്കറികളില്‍ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണിത്. നേരിയ പച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്.

കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കാബേജ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.

അറിയാം കാബേജിന്റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍:

  • വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
  • ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!