തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. കുറച്ച് ദിവസങ്ങളായി കേരളത്തില്‍ പല ഇടങ്ങളിലും ചൂട് കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ പലയിടത്തും പൊള്ളുന്ന വെയില്‍ ആയിരിക്കുമെന്നും അതിനുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ പല ഇടങ്ങളിലും മഴ പെയ്യും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
കേരളത്തില്‍ എട്ട് ജില്ലകളില്‍ ആണ് മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പറയുന്നത്. എല്ലായിടത്തും നേരിയ മഴയക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. ഒന്‍പതാം തീയതി നാല് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളാണ് മഴക്ക് സാധ്യത. പത്താം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. 11ന് ഏഴ് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.