തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് നല്ല കാര്യമെന്ന് മന്ത്രി ആര്‍ ബിന്ദു. ഹണി റോസിന് മാത്രമല്ല നിരവധി സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നു. സാംസ്‌കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
യുജിസി കരട് നിര്‍ദ്ദേശത്തില്‍ സംസ്ഥാനം എതിര്‍പ്പ് അറിയിക്കും. നിയമപരമായി നേരിടാനുള്ള വഴികള്‍ തേടും. ഏകപക്ഷീയമായി വി സി മാരെ നിയമിക്കാന്‍ അവസരം ഒരുക്കുന്നു. യുജിസി യെ ഉപയോഗിച്ച് സര്‍വകലാശാലകളില്‍ കാവിവത്ക്കരണം നടത്താനുള്ള നീക്കം നടക്കുന്നു.യുജിസിക്ക് അധികാരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കാന്‍ മാത്രമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍ ആയി. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാനായിരുന്നു നീക്കം. മുന്‍ കൂര്‍ജാമ്യ ഹര്‍ജി നല്‍കാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതി നല്‍കിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോര്‍ട്ടിലേക്ക് ഇയാള്‍ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.