Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പതിമൂന്ന് വയസ്സു മുതല്‍ ലൈംഗിക പീഡനത്തിനിരയായി, 60ലേറെ പേര്‍ പീഡിപ്പിച്ചു, കായിക താരമായ പതിനെട്ടുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Spread the News!

പത്തനംതിട്ട: കഴിഞ്ഞ് അഞ്ച് വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് വെളിപ്പെടുത്തി കായികതാരം. കായിക താരമായ പതിനെട്ടുകാരി ആണ് താന്‍ പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്.

അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ശിശുക്ഷേമ സമിതിക്കു മുമ്പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.

13-ാം വയസ്സു മുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്‌നന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!