കാഴ്ചയില്‍ തന്നെ ഏറെ ഭംഗിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട് അതിന്റെ രുചി കൊണ്ട് മാത്രമല്ല മുഖത്തിന്റെ സൗന്ദര്യത്തിനും മികച്ചതാണ്. ആന്റിഓക്സിഡന്റുകളാലും വിറ്റാമിന്‍ സിയാലും സമ്പന്നമായ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
മുഖത്തെ നിരവധി പ്രശ്നങ്ങള്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ട് പരിഹാരം ഉണ്ട്. മുഖക്കുരു മാറാന്‍ മാത്രമല്ല, ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാനും ഇത് സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ സി, ബി 3, ഇ എന്നിവ ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഉള്ളതിനാല്‍ കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കും.
ഡ്രാഗണ്‍ ഫ്രൂട്ട് മാസ്ക് പതിവായി പുരട്ടുന്നത് ചുളിവുകള്‍, നേര്‍ത്ത വരകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകള്‍
- ഡ്രാഗണ്‍ ഫ്രൂട്ട് പള്‍പ്പും 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും യോജിപ്പിച്ച മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. സൂര്യാഘാതമേറ്റുള്ള പാടുകള്‍ കുറയ്ക്കാന്‍ ഈ പാക്ക് സഹായിക്കും.
- 2 ടേബിള്‍സ്പൂണ്‍ ഡ്രാഗണ്‍ ഫ്രൂട്ട് പള്‍പ്പും 1 ടീസ്പൂണ്‍ തേനും ചര്‍മ്മത്തില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. മുഖം സുന്ദരമാക്കാന്‍ ഈ പാക്ക് മികച്ചതാണ്.
- 2 ടേബിള്‍ സ്പൂണ്‍ ഡ്രാഗണ്‍ ഫ്രൂട്ട് പള്‍പ്പും 1 ടീസ്പൂണ്‍ ഓട്സ് പൊടിച്ചതും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ചര്‍മ്മം കൂടുതല്‍ മിനുസമാകാന്‍ ഇത് മികച്ചതാണ്.
- ഡ്രാഗണ്‍ ഫ്രൂട്ട് നീരും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്.