തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ചായക്കോപ്പയിലെ കൊടുംങ്കാറ്റെന്ന് കെ സുരേന്ദ്രൻ. ഒന്നും ആഞ്ഞടിക്കാൻ പോകുന്നില്ല. മാധ്യമങ്ങൾ അലക്കിയത് കൊണ്ട് കാര്യമില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. ആരോപണം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ മുൻപ് പറഞ്ഞിരുന്നു. കൊടകര കേസ് ഇപ്പോൾ ചർച്ചയാകുന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്നും പറഞ്ഞിരുന്നു.