Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഡയറ്റാണോ? മുടി കൊഴിയുന്നുണ്ടോ? ഇതാ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം വിറ്റാമിനുകള്‍ അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍!!!

Spread the News!

ശരീരത്തിന് വേണ്ടി ഡയറ്റ് ആരംഭിക്കുമ്പോള്‍ തീര്‍ച്ചയായും മികച്ച ട്രെയ്‌നേഴ്‌സിന്റെ അല്ലെങ്കില്‍ ഡയറ്റീഷ്യന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാനിച്ച് തന്നെ ഡയറ്റ് എടുക്കുക. കാരണം ഡയറ്റില്‍ നിങ്ങള്‍ നിങ്ങളുടെ ശരീരം വണ്ണം വയ്ക്കുന്നതും വണ്ണം കുറയ്ക്കുന്നതും മാത്രം ശ്രദ്ധിച്ച് വരുമ്പോള്‍ പല കാര്യങ്ങളും ശരീരത്തില്‍ നഷ്ടപ്പെടുന്നുണ്ടാകും.

അതിനാലാണ് ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്. ചില പച്ചക്കറികളും ഫ്രൂട്‌സുമെല്ലാം ഡയറ്റില്‍ നിര്‍ബന്ധമാക്കുക. ഇത്തരത്തില്‍ ഡയറ്റില്‍ പല ഗുണങ്ങളും ഇല്ലാതെ പോകുമ്പോള്‍ ആദ്യം ഉണ്ടാകുന്നതാണ് മുടി കൊഴിച്ചില്‍. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചീര

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ബയോട്ടിന്റെയും മികച്ച സ്രോതസായ ചീര ജ്യൂസ് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. അതുപോലെ വിറ്റാമിന്‍ സി അടങ്ങിയ ചീര കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് നെല്ലിക്ക. തലമുടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ സി. അതിനാല്‍ നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.

ഓറഞ്ച്

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. കൂടാതെ തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റൊരു സിട്രിസ് ഫ്രൂട്ടായ നാരങ്ങയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനു നല്ലതാണ്.

ക്യാരറ്റ്

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്സിഡന്റുകളുടെയും സ്രോതസ്സാണ് ക്യാരറ്റ്. ഈ ഘടകങ്ങളെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ബദാം

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീന്‍, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!