Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പിവി അൻവർ – Village TV

Spread the News!

തിരുവന്തപുരം: കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ച് പിവി അൻവർ. നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരിഹാസം. ആര്യാടൻ ഷൗക്കത്ത് ആരാണെന്നും ആര്യാടൻ്റെ മകൻ അല്ലേയെന്നുമായിരുന്നു പിവി അൻവറിന്റെ ചോദ്യം.

ആര്യാടൻ ഷൗക്കത്ത് സിനിമയൊക്കെ എടുക്കുന്ന ആളല്ലേയെന്നും അദ്ദേഹത്തെ പുറത്ത് എങ്ങും കാണുന്നില്ലെന്നും പിവി അൻവർ പരിഹസിച്ചു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി. നിലമ്പൂരിൽ മലയോര മേഖലയിൽ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണം. ഇത് യു.ഡി എഫിനോടുള്ള അഭ്യർത്ഥനയാണിത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. നിലമ്പൂരിൽ വി എസ് ജോയി മത്സരിച്ചാൽ 30000 വോട്ടിന് ജയിക്കുമെന്ന് അൻവർ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളു. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് നാളായി. സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനുപോലും കാണാറില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കഥയെഴുതുകയാണെന്നാണ് പറഞ്ഞത്. കഥയെഴുതുന്നയാളെ അങ്ങനെ പുറത്തുകാണില്ലല്ലോയെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!