Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘പേര് മാറ്റുന്നു, ദയവ് ചെയ്ത് ഇനി ഈ പേരില്‍ സംബോധന ചെയ്യണം’ രണ്ട് പതിറ്റാണ്ടിനു ശേഷം പേരിലെ ‘ജയം’ മാറ്റി ജയം രവി

Spread the News!

തമിഴകത്തെ പ്രിയപ്പെട്ട താരം ജയം രവി തന്റെ പേരില്‍ നിന്നും പുതിയ പേര് സ്വീകരിച്ച വിവരം അറിയിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്.

രവി മോഹന്‍ എന്ന തലക്കെട്ടില്‍ താരം ഒരു കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ഈ കാര്യം അറിയിച്ചത്. പുതിയ പ്രതീക്ഷകളുമായാണ് പുതുവര്‍ഷത്തെ വരവേറ്റതെന്നും ഈ സമയത്ത് തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് പറയാന്‍ ആ?ഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പേര് മാറ്റത്തെക്കുറിച്ച് താരം പറഞ്ഞ്.

ഇന്ന് മുതല്‍ താന്‍ രവി മോഹന്‍ എന്ന് അറിയപ്പെടും എന്നും താരം പറഞ്ഞു. ഈ പേരില്‍ തന്നെ ഇനി മുതല്‍ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും താരം പറഞ്ഞു. താരത്തിന്റെ തീരുമാനത്തില്‍ വലിയ നിരാശയിലാണ് ആരാധകര്‍.

‘ പ്രിയപ്പെട്ട ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാന്‍ എന്റെ പുതിയ അധ്യായത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ന് മുതല്‍ ഞാന്‍ ജയം രവി / രവി മോഹന്‍ എന്ന പേരില്‍ അറിയപ്പെടും,

എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ അഭിലാഷങ്ങളുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്ന ഒരു പേര്. ഈ പുതിയ അധ്യായത്തിലേക്ക് ഞാന്‍ നീങ്ങുമ്പോള്‍, ഞാന്‍ എന്റെ സ്വത്വത്തെ എന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും കൂടി യോജിപ്പിക്കുകയാണ്, ഇനി ജയം രവി എന്നല്ല, ഈ പേരില്‍ എന്നെ അഭിസംബോധന ചെയ്യാന്‍ എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യര്‍ത്ഥനയുമാണ്, അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!