Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചെറു നാരങ്ങ പിഴിഞ്ഞ് നീര് എടുത്തോളു, പക്ഷെ തൊലി കളയണ്ട, ഇതാ ഇങ്ങനെയെല്ലാം നാരങ്ങ തൊലി കൊണ്ട് ഉപകാരം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

Spread the News!

ഒരു അതിഥി വന്നാല്‍ അല്ലെങ്കില്‍ ഒരു ക്ഷീണം തോന്നിയാല്‍ ആദ്യം നാം അന്വേഷിക്കുന്നത് നാരങ്ങയെ ആണ്. ഫ്രിഡ്ജില്‍ നാരങ്ങ സൂക്ഷിക്കാന്‍ ഒരിടം എപ്പോഴും ഉണ്ടാകും. നല്ല ചൂടുള്ള സമയങ്ങളില്‍ നാരങ്ങ വെള്ളം കുടിക്കുന്ന ഒരു സുഖം മറ്റെന്ത് വെള്ളം കുടിച്ചാലും കിട്ടില്ല.

എന്നാല്‍ നാരങ്ങ വെള്ളം മാത്രമല്ല നാരങ്ങ തൊലിക്കും ഉണ്ട് നമ്മള്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍. ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഇനി നാരങ്ങ തൊലി എറിഞ്ഞ് കളയില്ല. ഉറപ്പായും അത് സൂക്ഷിച്ച് തന്നെ വയ്ക്കും.

നാരങ്ങ തൊലികള്‍ എറിഞ്ഞ് കളയാതെ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

ചെറുനാരങ്ങ തൊലി ഉണക്കി പൊടിച്ച് പാനീയങ്ങളിലും നൂഡില്‍സിലും ഉപയോഗിക്കാം.
ചെറുനാരങ്ങയുടെ തൊലി ഐസ് ക്യൂബുകളില്‍ ഫ്രീസ് ചെയ്ത് വെള്ളത്തില്‍, ഐസ്ഡ് ടീയില്‍ അല്ലെങ്കില്‍ കോക്ടെയിലില്‍ ചേര്‍ത്ത് ഉപയോഗിക്കാം. ഇത് പാനീയത്തിന് ഒരു ഫ്രഷ് ടച്ച് നല്‍കും.

ചെറുനാരങ്ങ തൊലി, കറുവപ്പട്ട അല്ലെങ്കില്‍ ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് അരച്ച് ഉണക്കി ചെറിയ സഞ്ചികളില്‍ നിറച്ച് ഡ്രോയറുകളില്‍, ഷൂ റാക്കുകളില്‍ അല്ലെങ്കില്‍ മറ്റ് ദുര്‍ഗന്ധം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെക്കുക. ഇത് ദുര്‍ഗന്ധം മാറ്റി ഒരു നല്ല സുഗന്ധം പരത്തും.
സാധാരണ വിനാഗിരിയില്‍ ചെറുനാരങ്ങ തൊലി ഇട്ട് ഒരു ആഴ്ചത്തേക്ക് വെച്ചാല്‍ ഇതൊരു നല്ല ക്ലീനിംഗ് ഏജന്റ് ആകും ശേഷം വഴുവഴുപ്പുള്ള കൗണ്ടറുകള്‍, സ്റ്റൗ ടോപ്പുകള്‍, വാഷ് ബേസനുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കാം.
ചെറുനാരങ്ങ തൊലി ചേര്‍ന്ന മാസ്‌ക് മുഖക്കാന്തിക്കായി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!