Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഈ മാസം നിങ്ങളുടെ സ്വപ്‌ന വാഹനം വാങ്ങാന്‍ പദ്ധതി ഇടുന്നുണ്ടോ? നിങ്ങളുടെ ബഡ്ജറ്റിന് ഏറ്റവും ഇണങ്ങുന്ന കാറുകള്‍ ഇവയാണ്

Spread the News!

ഊണിലും ഉറക്കത്തിലും എല്ലാം നിങ്ങളെ ഏതെങ്കിലും വാഹനം ശല്യപ്പെടുത്തുന്നുണ്ടോ? റോഡിലൂടെ പോകുമ്പോള്‍ ഏതെങ്കിലും കാറിനെ അറിയാതെ നോക്കി നിന്നു പോകുന്നണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ ‘നിങ്ങള്‍ക്ക് കാറ് വാങ്ങാന്‍ സമയം ആയി’. പക്ഷെ ഏത് കാര്‍, ഏത് നിറം, എപ്പോള്‍ വാങ്ങണം എന്ന് കൂടി അറിഞ്ഞിരിക്കണം.

ഇതാ ഈ മാസം വാങ്ങാന്‍ സാധിക്കുന്ന ചില കാറുകളെ കുറിച്ച് അറിയാം. കാരം ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ ഫെബ്രുവരി മാസം വളരെ പ്രത്യേകതയുള്ളതാണ്. കാരണം, വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി പല ഓട്ടോ കമ്പനികളും ആയിരക്കണക്കിന് രൂപയുടെയും ലക്ഷക്കണക്കിന് രൂപയുടെയും കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് അറിയോ? കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിനായി ചില കമ്പനികള്‍ 2025 മോഡലിനെ അപേക്ഷിച്ച് 2024 മോഡലിന് കൂടുതല്‍ ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ മോഡലുകള്‍ക്കാണ് പരമാവധി കിഴിവ് ലഭിക്കുകയെന്ന് അറിയാം.

പല ഇടങ്ങളിലും പല നിങ്ങള്‍ക്കും വേരിയന്റുകള്‍ക്കും വിലകളില്‍ അല്‍പ വ്യത്യാസമെല്ലാം കാണും എന്ന് ഇവയെ കുറിച്ച് കേള്‍ക്കും മുന്‍പ് മനസ്സിലാക്കി ഇരിക്കുക.

മാരുതി സുസുക്കി ഇന്‍വിക്‌റ്റോ

മാരുതി സുസുക്കിയുടെ ഈ കാറിന്റെ 2024 ആല്‍ഫ മോഡല്‍ ഈ മാസം നിങ്ങള്‍ക്ക് 3.15 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവോടെ ലഭിക്കും. അതേസമയം. 2025 മോഡലിന് 2.15 ലക്ഷം രൂപ വരെ കിഴിവ് നല്‍കുന്നു. ഈ കാറിന്റെ വില 25.51 ലക്ഷം മുതല്‍ 29.22 ലക്ഷം രൂപ വരെയാണ്. ഈ കാറിന്റെ ആല്‍ഫ മോഡലിന്റെ വില 29. 22 ലക്ഷം രൂപയാണ്. ഈ വിലകളെല്ലാം എക്‌സ്-ഷോറൂം വിലകളാണ്.

ഫോക്സ്വാഗണ്‍ ടൈഗണ്‍

ഈ ഫോക്സ്വാഗണ്‍ കാറിന്റെ 2024 മോഡലിന്റെ സ്റ്റോക്ക് വിറ്റഴിക്കുന്നതിന് കമ്പനി 2.20 ലക്ഷം രൂപ വരെ കിഴിവ് നല്‍കുന്നു. കഴിഞ്ഞ മാസം ഈ കാറിന് രണ്ടുലക്ഷം രൂപ കിഴിവ് ഉണ്ടായിരുന്നു, എന്നാല്‍ ഈ മാസം കിഴിവ് തുക വര്‍ദ്ധിപ്പിച്ചു. അതേസമയം, ഫെബ്രുവരിയില്‍ 80,000 രൂപ കിഴിവോടെ ഈ കാറിന്റെ 2025 മോഡല്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാറിന്റെ എക്‌സ്-ഷോറൂം വില 11.69 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു.

മഹീന്ദ്ര ഥാര്‍

മഹീന്ദ്രയുടെ ഈ ജനപ്രിയ എസ്യുവിക്ക് 1.25 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ എസ്യുവിയുടെ 2024 മോഡല്‍ വര്‍ഷത്തെ 3 ഡോര്‍ പെട്രോള്‍ 2WD വേരിയന്റിലാണ് ഏറ്റവും ഉയര്‍ന്ന കിഴിവ്. അതേസമയം 2024ലെ പെട്രോള്‍, ഡീസല്‍ 4WD വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ എസ്യുവിയുടെ എക്‌സ്-ഷോറൂം വില 11.50 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

മാരുതി സുസുക്കിയുടെ ഈ കാര്‍ ഫെബ്രുവരിയില്‍ വാങ്ങുമ്പോള്‍ 1.65 ലക്ഷം രൂപ വരെ ലാഭിക്കാം. 2024 സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റിലാണ് ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭ്യമാകുന്നത്. അതേസമയം, ഈ കാറിന്റെ 2025 മോഡലിന് 1.01 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ കാറിന്റെ എക്‌സ്-ഷോറൂം വില 11.19 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ്.

ഫോക്സ്വാഗണ്‍ വിര്‍ടസ്

ഫോക്സ്വാഗന്റെ ഈ ജനപ്രിയ സി സെഗ്മെന്റ് സെഡാന്റെ 2024 മോഡലിന് 1.70 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. കഴിഞ്ഞ മാസം ഈ കാറിന് 1.50 ലക്ഷം രൂപ കിഴിവ് ഉണ്ടായിരുന്നു, അത് 1.70 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. 2025 മോഡലില്‍ 80,000 രൂപ വരെ ലാഭിക്കാന്‍ അവസരമുണ്ട്. ഈ കാറിന്റെ എക്‌സ്-ഷോറൂം വില 11.56 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!