Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കടുവയ്ക്കായി തെര്‍മല്‍ ഡ്രോണ്‍ ക്യാമറയുപയോഗിച്ചും തിരച്ചില്‍, മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക്

Spread the News!

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തെര്‍മല്‍ ഡ്രോണ്‍ ക്യാമറയുപയോഗിച്ചും കുംകിയാനകളെ എത്തിച്ചും നാടടക്കി തിരച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ കടുവ വീണ്ടും ആടിനെ കൊന്നു.

ഇന്നലെ രാത്രി 12 മണിയോടെ തൂപ്ര അങ്കണവാടിക്ക് സമീപത്ത് ചന്ദ്രന്‍ പെരുമ്പറമ്പില്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. വനംവകുപ്പ് ഡ്രോണ്‍ വഴി തെരച്ചില്‍ തുടരുന്നതിനിടെയാണ് സംഭവം. ഇതോടെ പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടുന്ന ആടുകളുടെ എണ്ണം അഞ്ചായി.

മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ കടുവ അഞ്ച് ആടുകളെയാണ് കൊന്നത്. പ്രദേശ വാസികളോട് ജാഗ്രതയില്‍ ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കടുവയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് അമരക്കുനി മേഖല യിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ദൗത്യസംഘം സദാജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്.

മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍ആര്‍ടി സം ഘമാണ് കടുവയെ ട്രാക്ക് ചെയ്യുന്നത്. നേരത്തേ കെണിവെച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. പിടികൂടാനായി സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തി യിരുന്നെങ്കിലും പക്ഷേ കൂട്ടിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേബിളില്‍ തട്ടി കൂട് അടഞ്ഞുപോയതാണ് തിരിച്ചടിയായത്. കഴിഞ്ഞദിവസം പ്രദേശത്ത് ആടുകളെ കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയില്‍ നാലുകൂടും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!