എല്ലാവര്‍ക്കും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് ഓര്‍മ്മക്കുറവ്. ചില മറവികള്‍ പ്രായമാകുമ്പോള്‍ തന്നെ വന്നു തുടങ്ങുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. ഇതാ ഇനി മറവി ഉള്ളവര്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.
തീയതികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക
തീയതികള്‍ ഓര്‍ത്തു വെക്കുന്നത് ഓര്‍മ്മ ശക്തി മെച്ചപ്പെടുത്താന്‍ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ തീയതികള്‍ ഇടയ്ക്കിടെ വെറുതെ ഒന്ന് ഓര്‍ത്തു നോക്കൂ. ഏത് നിങ്ങളുടെ തലച്ചോറിനുള്ള ഒരു ചെറിയ വ്യായാമമായിരിക്കും.
നന്നായി ഉറങ്ങുക
നല്ല രീതിയിലുള്ള ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും അനിവാര്യമാണ്. എല്ലാ ദിവസവും കൃത്യ സമയത്ത് ഉറങ്ങാന്‍ ശീലിക്കുക. ഉറക്കം തടസപ്പെടുന്നവര്‍ക്ക് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുക പ്രയാസമായിരിക്കാം.
മദ്യം നിയന്ത്രിക്കുക
നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനു പുറമേ, മദ്യം അമിതമായി കഴിക്കുമ്പോള്‍, നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ജാഗ്രതയും ഓര്‍മ്മശക്തിയും കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഇത് ഒഴിവാക്കുക.
ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുതാന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്. തലച്ചോറിന്റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക
നാം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക എപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടാതെ പുതിയതായി എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ നമ്മുടെ തലച്ചോറിന്റെ ഓര്‍മ്മ ശക്തി വര്‍ദ്ധിക്കും. ഉദാ: നമ്മള്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണ് പെയിന്റിംഗ് എങ്കില്‍ അത് പഠിക്കുമ്പോള്‍ നമുക്ക് പുതിയ ഒരു അറിവാണല്ലോ ലഭിക്കുന്നത് അതേ പോലെ പല കാര്യങ്ങളും പഠിക്കാനായി ശ്രമിക്കുക.
വായന ഒരു ശീലമാക്കുക
വായനാശീലം വളര്‍ത്തുക എന്ന കാര്യമാണ്. വായിക്കുമ്പോള്‍ നമ്മുടെ ഏകാഗ്രത വര്‍ധിക്കുകയും അത് തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ വായന ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.
തലച്ചോര്‍ വിയര്‍ക്കട്ടെ
വ്യായാമം ചെയ്തു ശരീരം വിയര്‍ക്കുന്നതു പോലെ തലച്ചോറു വിയര്‍ക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്‌വേഡ്, പസ്സില്‍, സുഡോകു, ചെസ് തുടങ്ങിയ കളികള്‍ കളിക്കുക. ദിവസവും പുതിയ എന്തെങ്കിലും കാര്യം പഠിക്കാന്‍ ശ്രമിക്കുക.
സാമൂഹിക ബന്ധം
ആളുകളുമായി എപ്പോഴും സംവദിക്കാനും ഇടപെടാനുമുള്ള അവസരങ്ങള്‍ നാം ഉണ്ടാക്കിയെടുക്കുക. ഇത് നമ്മുടെ മാനസിക വളര്‍ച്ചയ്ക്ക് ഗുണകരമാണ്.