Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇനി ഈ രീതിയില്‍ ചിക്കന്‍ ഫ്രൈ ചെയ്താല്‍ പ്ലേറ്റ് കാലി ആകുന്നത് അറിയില്ല, നല്ല ക്രിസ്പി സോഫ്റ്റ് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

Spread the News!

ചിക്കന്‍ എങ്ങനെ വെച്ചാലും കഴിക്കോ? ഫ്രൈ ചെയ്താല്‍ അപ്പോള്‍ ഉറപ്പായും കഴിക്കാതിരിക്കില്ലല്ലോ? എന്നാല്‍ ഇനി ഇങ്ങനെ ഒന്ന് ഫ്രൈ ചെയ്ത് നോക്കൂ. വളരെ എളുപ്പത്തില്‍ നല്ല അടിപൊളി ടേസ്റ്റില്‍ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലന്‍ ചിക്കന്‍ ഫ്രൈ റെസിപ്പി.

ആവശ്യമുള്ള ചേരുവകള്‍:

ചിക്കന്‍
വെളുത്തുള്ളി
ഇഞ്ചി
വറ്റല്‍ മുളക്
ചെറിയുള്ളി
കറിവേപ്പില
മല്ലിയില
പെരുംജീരകം
കോഴിമുട്ട
കാശ്മീരി മുളകുപൊടി
കുരുമുളക് പൊടി
മഞ്ഞള്‍ പൊടി
കോണ്‍ഫ്‌ലോര്‍
നാരങ്ങ
ഖരം മസാല
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം:

ആദ്യമായി ഒരു കിലോ ചിക്കന്‍ നല്ലപോലെ കഴുകി അതിലെ വെള്ളമെല്ലാം ഊറ്റി എടുക്കണം. അടുത്തതായി ഒരു മിക്‌സിയുടെ ജാറിലേക്ക് ഇരുപത് അല്ലി വെളുത്തുള്ളി തൊലിയോട് കൂടെ കഴുകി ചേര്‍ക്കാം. കൂടാതെ ഒരു ചെറിയ മൂന്ന് കഷണം ഇഞ്ചിയും എട്ട് വറ്റല്‍ മുളകും ഏഴ് ചെറിയുള്ളിയും ഒരു കൈപ്പിടിയോളം കറിവേപ്പിലയും മല്ലിയിലയും ഒരു ടീസ്പൂണ്‍ പെരുംജീരകവും കൂടെ ചേര്‍ത്ത് മിക്‌സിയിലിട്ട് ചതച്ചെടുക്കാം. ഇത് ഒരുപാട് പേസ്റ്റ് രൂപത്തില്‍ ആവേണ്ടതില്ല. ശേഷം ഇത് കഴുകി വച്ച ചിക്കനിലേക്ക് ചേര്‍ത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ഇട്ടുകൊടുത്ത് നന്നായി ഒന്ന് മിക്‌സ് ചെയ്‌തെടുത്ത ശേഷം ഏകദേശം പതിനഞ്ച് മിനിറ്റോളം മാറ്റിവയ്ക്കാം.

ശേഷം ഇതിലേക്ക് ഒരു കോഴിമുട്ടയും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ കാശ്മീരി മുളകുപൊടിയും നാലര ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലോറും ഒരു നാരങ്ങയുടെ നീരും മുക്കാല്‍ ടീസ്പൂണ്‍ ഖരം മസാലയും അര ടീസ്പൂണ്‍ കുരുമുളക് പൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം. ഇത് നല്ലപോലെ എല്ലായിടത്തും മസാല പിടിക്കും വിധം മിക്‌സ് ചെയ്ത് കവര്‍ ചെയ്തു മൂടിവയ്ക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഈ മസാല റസ്റ്റ് ചെയ്യാനായി വയ്ക്കണം. പകരം നമ്മള്‍ രാത്രി മുഴുവന്‍ വച്ച് പിറ്റേദിവസം രാവിലെ പൊരിച്ചെടുക്കുകയാണെങ്കില്‍ ഇതിന്റെ ഇരട്ടി രുചി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!