Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘തീയും പുകയും ഒന്നുമില്ലാതെ ബാല്‍ക്കണിയില്‍ നടി എങ്ങനെ പൊങ്കല്‍ തയ്യാറാക്കി?’ വീണ്ടും വിവാദത്തില്‍ ആയി നയന്‍താരയുടെ പൊങ്കല്‍ ചിത്രങ്ങള്‍

Spread the News!

പൊങ്കല്‍ ആഘോഷ ചിത്രങ്ങള്‍ പങ്ക് വയ്ക്കുന്ന തിരക്കിലാണ് തമിഴ് സിനിമാ ലോകം. നിരവധി താരങ്ങള്‍ തങ്ങളുടെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ആശംസകളും അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ നയന്‍താരയും കുടുംബവും പൊങ്കല്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

ചെന്നൈയില്‍ കുട്ടികള്‍ക്കൊപ്പം പൊങ്കല്‍ ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നയന്‍സും വിക്കിയും പങ്കുവെച്ചത്. ഇരുവരും ഇതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു. വെളുത്ത വസ്ത്രങ്ങളിഞ്ഞാണ് താരവും കുടുംബവും പൊങ്കല്‍ സ്‌പെഷ്യല്‍ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെയും മക്കളുടെയും വേഷം. വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരുന്നത്. തൈപൊങ്കല്‍ ആശംസിച്ചുകൊണ്ടുള്ള കുറിപ്പും താരം പങ്കുവെച്ചിരുന്നു. നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം കുറിച്ചത്.

എന്നാല്‍ പൊങ്കല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയ നയന്‍സിന് വിമര്‍ശനങ്ങളാണ് വരുന്നത്. നടിയുടെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് പൊങ്കല്‍ സ്‌പെഷ്യല്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് വ്യക്തമാകുന്നത്.

നയന്‍താരയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരെല്ലാം വിക്കി-നയന്‍സ് ഫാമിലിക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് എത്തി. എന്നാല്‍ ചിത്രങ്ങള്‍ കണ്ട് ചിലര്‍ വിമര്‍ശനവുമായി എത്തി.

തീയും പുകയും ഒന്നുമില്ലാതെ ബാല്‍ക്കണിയില്‍ നടി എങ്ങനെ പൊങ്കല്‍ തയ്യാറാക്കി എന്നായിരുന്നു ചിലരുടെ ചോദ്യം. പൊങ്കല്‍ സ്വന്തമായി തയ്യാറാക്കി അത് ഒരുക്കി വെക്കുന്നവര്‍ ഒരിക്കലും ഒരു മേക്കപ്പ് പോലും മായാതെ ഇത്രയും ഫ്രഷ് ലുക്കില്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടില്ല. ഒരു പണിയും ചെയ്യാതെ ഇത്തരത്തില്‍ പോസിന് മാത്രമായി പൊങ്കലിന് അടുത്ത് എത്തിയാല്‍ എല്ലാവരും ഫ്രഷായി കാണപ്പെടും. ആരോ ചെയ്ത പൊങ്കലിന് മുമ്പില്‍ മേക്കപ്പിട്ട് പോസ് കൊടുക്കുന്നു എന്നിങ്ങനെയായിരുന്നു വിമര്‍ശിച്ചുള്ള കമന്റുകളില്‍ ചിലത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!