Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍’ ട്രംപിനു ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the News!

ന്യൂഡല്‍ഹി: ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ ഏറ്റത്. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല.

ഇപ്പോഴിതാ ഡോണള്‍ഡ് ട്രംപിനു ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നരേന്ദ്ര മോദി. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറിയത്. ഇന്ത്യക്കും അമേരിക്കയ്ക്കും പ്രയോജനപ്പെടുന്നതും ഒപ്പം ലോകത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി മോദി ആശംസയ്‌ക്കൊപ്പം കുറിച്ചു. സോഷ്യല്‍ മീഡിയ എക്‌സിലൂടെയായിരുന്നു മോദി ആശംസ അറിയിച്ചത്. വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മോദിയുടെ കുറിപ്പ് ഇങ്ങനെ:

‘അമേരിക്കയുടെ 47ാം പ്രസിഡന്റായി ചരിത്രമെഴുതി സത്യപ്രതിജ്ഞ ചെയ്ത എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യങ്ങള്‍ക്കു പ്രയോജനപ്പെടുന്നതും ലോകത്തിനു മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാന്‍ ആശംസകള്‍’- മോദി കുറിച്ചു.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിനു മുന്നില്‍ സത്യവാചകം ചൊല്ലിയാണ് യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റത്. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!