തിരുവനന്തപുരം: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ശുചീകരണത്തിനിടെ നാല് തൊഴിലാളികൾ മരിച്ച സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും, റെയിൽവേ ശുചീകരണത്തിന് എത്തുന്ന കരാർ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങളും ബോധവൽക്കരണവും കൃത്യമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ട്രാക്കും പരിസരവും വൃത്തിയാക്കുകയായിരുന്ന നാല് തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.