വയറിന്റെ ദഹനത്തിന് എല്ലാവരും മികച്ചത് എന്ന് പറയുന്ന വിഭവം ആണ് രസം. വളരെ സിംപിളായി ഉണ്ടാക്കാന്‍ സാധിക്കുന്ന രസം ഇനി ഉണ്ടാക്കുമ്പോള്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.
ആവശ്യമുള്ള ചേരുവകള്‍:
രസത്തിനു കട്ടി കിട്ടാന്‍ സാമ്പാര്‍ പരിപ്പ് വേവിച്ച വെള്ളം – ഒന്നര കപ്പ്
മഞ്ഞള്‍പ്പൊടി -1/2 ടീ സ്പൂണ്‍
മുളക് പൊടി – 1 ടീ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
മല്ലിപ്പൊടി – 1 ടീ സ്പൂണ്‍
ജീരകം 1/2 ടീ സ്പൂണ്‍
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
തക്കാളി – 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്
മല്ലിയില അല്‍പ്പം അരിഞ്ഞത്
വെളിച്ചെണ്ണ 3ടേബിള്‍ സ്പൂണ്‍
കായം – 1 ചെറിയ കഷ്ണം
വാളന്‍ പുളി പിഴിഞ്ഞത് ഒരു നാരങ്ങ വലിപ്പത്തില്‍
കറിവേപ്പില – രണ്ടു തണ്ട്
കടുക് ,ഉലുവ കുറച്ച്
തയ്യാറാക്കുന്ന വിധം:
ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വറവിന് ആവശ്യമുള്ളവ മാറ്റിവച്ചു ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ഉപ്പു ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയില്‍ വറുത്തിട്ട ശേഷം ചൂടോടെ ഉപയോഗിക്കാം.