Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കോളിഫ്‌ളവര്‍ കൊണ്ട് ചില്ലി ഗോപി മാത്രമല്ല, തനി നാടന്‍ രുചിയില്‍ അടിപൊളി കോളിഫ്‌ളവര്‍ കറി തന്നെ ഉണ്ടാക്കാം, നല്ല മസാലയുടെ മണമുള്ള കറി

Spread the News!

എന്നും കോളിഫ്‌ളവര്‍ വാങ്ങുമ്പോള്‍ ഒന്നുങ്കില്‍ വറക്കുക അല്ലെങ്കില്‍ ചില്ലി ഗോപി ഉണ്ടാക്കുകയാണോ വീട്ടില്‍ പതിവ്? ഇതാ ഇനി ആ പതിവ് ഒന്ന് മാറ്റി പിടിക്കാം. നല്ല അടിപൊളി കോളിഫ്‌ളവര്‍ കറി തന്നെ ഉണ്ടാക്കാം. നല്ല ടേസ്റ്റില്‍ ചോറിനൊപ്പവും മറ്റെന്തിനൊപ്പവും കഴിക്കാന്‍ സാധിക്കുന്ന ഒരു അടിപൊളി വിഭവം.

ആവശ്യമുള്ള  ചേരുവകള്‍:

കോളിഫ്‌ളവര്‍
തക്കാളി
മഞ്ഞള്‍പൊടി
മുളക്‌പൊടി
മല്ലിപൊടി
ഗരം മസാല
മല്ലിയില
ഉപ്പ്
വെളുത്തുള്ളി
സവോള

തയ്യാറാക്കുന്ന വിധം:

ആദ്യമായി തന്നെ മഞ്ഞള്‍പൊടിയും ഉപ്പും ഇട്ട് വെള്ളം നല്ലതുപോലെ തിളപ്പിച്ചതിനുശേഷം കഴുകിയെടുത്തിട്ടുള്ള 250g കോളിഫ്‌ലവര്‍ അതിലേക്ക് ഇട്ടുകൊടുക്കുക. ഇത് ഒരു രണ്ട് മിനുട്ട് തിളപ്പിച്ചശേഷം ഇതൊന്ന് മാറ്റിവെക്കാം. അടുത്തതായി ഒരു കടായിയിലേക്ക് 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞത്, ചെറുതാക്കി അറിഞ്ഞ വെളുത്തുള്ളി, ഒരു സവോള അരിഞ്ഞത്, എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കുക.അതിനുശേഷം ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന രണ്ട് തക്കാളി, ചേര്‍ത്ത് ഒന്നുകൂടെ വഴറ്റിയെടുക്കാം. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ മുളക് പൊടി, ഒഎസ് ടീസ്പൂണ്‍ മല്ലിപൊടി, അര ടീസ്പൂണ്‍ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഒന്ന് യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന കോളിഫ്ളവര്‍ ചേര്‍ത്ത് കൊടുക്കാം. അതിനുശേഷം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേക്ക് അര കപ്പ് വെള്ളം ചേര്‍ത്ത് കൊടുതത്തിനുശേഷം അഞ്ച് മിനുട്ട് അടച്ചുവെച്ച് വേവിക്കാം. അഞ്ചു മിനുട്ട് കഴിഞ്ഞ് തുറന്ന് നോക്കി അല്‍പ്പം മല്ലിയില കൂടി ഇട്ടുകൊടുത്ത് തീ ഓഫ് ചെയാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!