തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം നടത്താമെന്ന് നിയമോപദേശം. കേസിലെ പുതിയ വെളിപ്പെടുത്തലിൽ തുടർന്ന് അന്വേഷണം നടത്താമെന്ന് പോലീസിന് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സംസ്‌ഥാന പോലീസ് മേധാവിയും കൂടിക്കാഴ്ച്ച നടത്തി.