Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇനി സവാള വെച്ചുള്ള ക്രിസ്പി ഒണിയന്‍ റിങ് നിങ്ങള്‍ക്കും പരീക്ഷാം, വളരെ നല്ല രുചിയില്‍ അതിവേഗം തയ്യാറാക്കി കറുമുറെ കഴിക്കാം

Spread the News!

വെറും അഞ്ച് മിനുറ്റില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന എന്തെങ്കിലും സ്‌നാക്ക് ഉണ്ടോ? ഇതാ ക്രിസ്പി ഒണിയന്‍ റിങ് തയ്യാറാക്കാം അതിവേഗം. വളരെ ക്രിസ്പിയായി കറുമുറെ കഴിക്കാന്‍ സാധിക്കുന്ന വിഭവം.

ആവശ്യമുള്ള ചേരുവകള്‍:

മൈദ
കാശ്മീരി മുളക്‌പൊടി
കായപ്പൊടി
കുരുമുളക്‌പൊടി
മസാലപ്പൊടി
മഞ്ഞള്‍ പൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഉപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് 2 ടീസ്പൂണ്‍ മൈദ, കാല്‍ ടീസ്പൂണ്‍ കാശ്മീരി മുളക്‌പൊടി, കാല്‍ ടീസ്പൂണ്‍ കായപ്പൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളക്‌പൊടി, ഒരു നുള്ള് മസാലപ്പൊടി, ഒരു നുള്ള് മഞ്ഞള്‍ പൊടി, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഈ ഒരു കൂട്ടിന് ആവശ്യമായ വെള്ളം, എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഒന്ന് മിക്‌സ് ചെയ്‌തെടുക്കാം. അടുത്തതായി ഒരു മൂന്ന് സവോള തൊലികളഞ്ഞ് വൃത്തയാക്കിയതിനുശേഷം വട്ടത്തില്‍ അരിഞ്ഞെടുക്കാം. അരിഞ്ഞതിനുശേഷം ഒരു ചീന ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കിയതിന് ശേഷം സവോള നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് മുക്കി എടുത്ത് നന്നായി ഫ്രൈ ചെയ്‌തെടുക്കാം. കുറച്ചു കറി വേപ്പില കൂടി ഒന്ന് വറത്തതിനുശേഷം ഇതിലേക്ക് ചേര്‍ത്തു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!