Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു? അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി ഗുരുവിന്റെ കുറിപ്പ്

Spread the News!

കൊച്ചി: നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാതെ നടി നിഖിലയും സഹോദരി അഖിലയും.

അഖില തലപ്പാവ് വെച്ച് സന്യാസ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഈ കാര്യം എല്ലാവരും അറിയുന്നത്. ഈ ചിത്രം പങ്കുവെച്ചത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയ ആണ്. ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പും ഇതിനോടകം ചര്‍ച്ചയാകുകയാണ്.

ഡിസംബര്‍ 12 ന് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പിന്നീട് അഖില കുറിപ്പൊന്നും പങ്കുവച്ചില്ലെങ്കിലും ‘ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്ന ‘അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പാണ് ഈ വിഷയം ചര്‍ച്ചയാവാന്‍ കാരണം.

അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ചിത്രത്തിലുള്ളത് സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ എന്ന് നിരവധി പേര് കമന്റ്റ് ചെയ്യുന്നുണ്ട്.

ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന്‍ എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്,

നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം

അഭിനവ ബാലാനന്ദഭൈരവ എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

കലാമണ്ഡലം വിമലാദേവിയുടെയും എം. ആര്‍ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമല്‍ ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ പഠനത്തിലാണ് അഖില വിമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മെലോണ്‍ സ്‌കൂള്‍ ഒഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെലോയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!