Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ; നടപടി ശ്രീതുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

Spread the News!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രിവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.

ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ. പിന്നീട് കാഥികൻ എസ്‌പി കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു.

ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിൽ അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ അറിയിച്ചു. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോൺ രേഖകളും സാഹചര്യതെളിവുകളും പരിശോധിക്കും. നഷ്ടമായ ചാറ്റുകൾ തിരിച്ചെടുത്ത് വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി വ്യക്തമാക്കി. ശ്രീതു തുടർച്ചയായി കള്ളം പറഞ്ഞിരുന്നതായി അയൽവാസികളായ ഷീബ റാണിയും ഷീജയും മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!