Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സംസ്ഥാനത്ത് കടുത്ത ചൂട്, കൂടിയ താപനില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു, രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില കണ്ണൂരില്‍

Spread the News!

തിരുവനന്തപുരം: മഞ്ഞും ചൂടും കൂടി കാലാവസ്ഥയിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. പകല്‍ സമയത്തെ വെയിലും വെളുപ്പിനുള്ള തണുപ്പും പലതരം അസുഖങ്ങളിലേക്കാണ് നയിക്കുന്നത്.

വേനല്‍ക്കാലം തുടങ്ങാന്‍ ഒരു മാസം ശേഷിക്കെ കടുത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വേനല്‍ക്കാല താപനില മാര്‍ച്ചില്‍ ശരാശരി 38 ഡിഗ്രി സെല്‍ഷ്യസ് എത്താറുണ്ട്. കഴിഞ്ഞ തവണ ഏപ്രിലില്‍ 42 ഡിഗ്രി വരെ താപനില ഉയര്‍ന്നിരുന്നു .ഇക്കുറി കണ്ണൂരില്‍ കഴിഞ്ഞ ഞായറാഴ്ച 38.2 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ഈ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

അടുത്ത രണ്ട് ദിവസം കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ രണ്ട് ദിവസം നേരിയ മഴയും ലഭിക്കും. മഴ കുറയുന്നതോടെ വീണ്ടും താപനില ഉയരും.സൂര്യാഘാത സാദ്ധ്യയില്ലെന്നാണ് വിലയിരുത്തല്‍.

ഇത്തരത്തില്‍ താപനിലയില്‍ വരുന്ന മാറ്റം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മഞ്ഞപിത്തം, പനി, ചിക്കന്‍പോക്‌സ്, നീര്‍ക്കെട്ട്, തളര്‍ച്ച എന്നിവയാണ് പ്രധാനം.

പനി ബാധിച്ചാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത്.കഴിഞ്ഞ ദിവസം 7000 പേര്‍ പനിക്ക് ചികിത്സ തേടി.ഈ മാസം 30 വരെ 21,8728 പേരാണ് പനിയ്ക്ക് ചികിത്സ തേടിയത്. 2534 പേരാണ് ഈ മാസം ചിക്കന്‍പോക്‌സിനായി ചികിത്സ തേടിയത്.737 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥീരികരിച്ചു.പനി മൂലം രണ്ട് മരണവും ഡെങ്കിപ്പനി മൂലം മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.905 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.മഞ്ഞപ്പിത്തം ബാധിച്ച് 5 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!