Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കല്പന ചൗള; ഫെബ്രുവരിയിലെ നോവുന്ന ഓര്‍മ!

Spread the News!

തന്റെ സ്വപ്‌നങ്ങള്‍ക്ക് ആകാശം ഒരു അതിരല്ലെന്ന് കാട്ടി തന്ന ഇന്ത്യയുടെ അഭിമാനം കല്‍പന ചൗളയെ നമുക്ക് നഷ്ടമായിട്ട് 22 വര്‍ഷം. ഫെബ്രുവരി ഒന്ന് ഇന്ത്യയ്ക്കും ലോകത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നേദിവസം ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് തിരികെ വന്ന കൊളംബിയ സ്‌പേസ് ഷട്ടില്‍ തീപിടിച്ച് ആകാശത്ത് കത്തിനശിച്ചു. നാസയുടെ ഈ സ്‌പേസ്ഷട്ടിലില്‍ യാത്രകരായിരുന്ന ഏഴു പേരില്‍ ഒരാള്‍ കല്‍പനയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യന്‍ വംശജ. 1997ലാണ് ഈ നേട്ടം കല്‍പന കൈവരിക്കുന്നത്.

ഹരിയാനയിലെ കര്‍ണാലില്‍ ജനിച്ച്, പഞ്ചാബ് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിരുദം നേടി യുഎസിലേക്ക കുടിയേറിയ കല്‍പന മരിക്കുമ്പോള്‍ വെറും നാല്‍പത് വയസായിരുന്നു പ്രായം.1988ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡിയും നേടിയ കല്‍പന ബഹിരാകാശത്തേക്കുള്ള തന്റെ രണ്ടാം യാത്രയുടെ മടങ്ങിവരവിലാണ് 2003ല്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!