തളിപ്പറമ്പ്: ജൂനിയർ ചേംബർ ഇന്ത്യ ഇന്റർനാഷണൽ തളിപ്പറമ്പ് ലോക്കൽ ഓർഗനൈസേഷൻ ഇൻസ്റ്റലേഷൻ ചടങ്ങ് ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ. സൗദയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ 2025 ലെ പ്രസിഡന്റായി ഡോ. ആർ. അശ്വിൻ സത്യപ്രതിജ്ഞ ചെയ്തു. സോൺ 19 പ്രസിഡന്റ് ജെസിൽ ജയൻ, ജെഎസി മുൻ ദേശീയ ചെയർമാൻ പ്രമോദ് കുമാർ. സോൺ വൈസ് പ്രസിഡന്റ് രഞ്ജിത്ത്, തളിപ്പറമ്പ് മുൻ പ്രസിഡന്റ് പി. പ്രഭാകരൻ സുഹൈൽ അഹമ്മദ്, ഷഹ്‌സാദ് അലി, രാഹുൽ രാജ് മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. എ. അബ്ദുൾ കരീം സ്വാഗതവും വിശാഖ് മുരളി നന്ദിയും പറഞ്ഞു.
ഖത്തറിലെ ഫിലിപ്പിനോ സമൂഹത്തെ ശാക്തീകരിച്ചതിന് ജെസിഐ തളിപ്പറമ്പ് എഫ്‌ഡിസി ഖത്തറിന് എക്‌സലൻസ് അവാർഡ് ലഭിച്ചു. ഷംനാഥിന്റെ പേരിൽ ശ്രീമതി ദീപ്തി സുജിത്തിന് എച്ച്ആർ ഹെഡ് അവാർഡ് ലഭിച്ചു.
മാനേജിംഗ് ഡയറക്ടർ ശ്രീ. നൗഫലിന് ജെസിഐ തളിപ്പറമ്പ് ട്രേഡ് ഹൗസിന് നൽകുന്ന എക്സലൻസ് അവാർഡ് ലഭിച്ചു. ജെസിഐ തളിപ്പറമ്പ് സ്റ്റീൽ മാർട്ടിന് നൽകുന്ന എക്സലൻസ് അവാർഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. ഷഹ്സാദ് അലി ഏറ്റുവാങ്ങി.