Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തട്ടിപ്പ് കേസില്‍ ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്, അറസ്റ്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ കോടതി

Spread the News!

തട്ടിപ്പ് കേസില്‍ ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട്. പഞ്ചാബിലെ ലുധിയാന കോടതി ആണ് താരത്തിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രമണ്‍പ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്.

വ്യാജമായ റിജിക കോയിന്‍ എന്നൊരു പണമിടപാട് പ്രക്രിയയില്‍ നിക്ഷേപം നടത്താന്‍ തന്നെ പ്രോത്സാഹിപ്പിച്ചെന്ന് കാണിച്ച് മോഹിത് ശുക്ളയെന്നയാളെ 10 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാട്ടി ആണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാജേഷ് ഖന്നയാണ് പരാതി നല്‍കിയിരിക്കുന്നത്.

കേസില്‍ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചു എങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിന് ആണ്‌ അറസ്റ്റ് വാറണ്ട്. ഫെബ്രുവരി പത്തിന് ആണ്‌ കേസിന്റെ അടുത്ത ഹിയറിംഗ് നടക്കുക.

സോനു സൂദിനെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോള്‍ താരത്തെ കോടതിയില്‍ ഹാജരാക്കാനാണ് കോടതി ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!