Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വേനല്‍കാലത്തിലേക്ക് കടക്കും മുന്‍പ് പലയിടങ്ങളിലും കടുത്ത ചൂടും വരള്‍ച്ചയും, ഏറ്റവും വരണ്ട ശൈത്യകാല മാസങ്ങളിലൊന്ന്

Spread the News!

ഡല്‍ഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. അടുത്തിടെയായി വലിയ കാലാവസ്ഥാമാറ്റമാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അടുത്ത് വരുന്ന മാസങ്ങള്‍ വേനല്‍കാലത്തിലേക്കാണ് കടക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ നേരത്തെ തന്നെ വരള്‍ച്ച എത്തി കഴിഞ്ഞിരിക്കുകയാണ്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുപ്രകാരം രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ മൂന്നാമത്തെ വര്‍ഷമായിരുന്നു കടന്നുപോയത്, 1901 ന് ശേഷമുള്ള നാലാമത്തെ ഏറ്റവും വരണ്ട വര്‍ഷവും കൂടിയായിരുന്നു ഇത്. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വരണ്ട ശൈത്യകാല മാസങ്ങളിലൊന്നായി മാറി.

പരമ്പരാഗതമായി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ഇന്ത്യയില്‍ വസന്തകാല മാസങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഫെബ്രുവരി ഏപ്രില്‍ പോലെ തോന്നിക്കുകയാണ്. അതായത് ജനുവരി അവസാനിച്ച് ഫെബ്രുവരി ആരംഭിച്ചപ്പോള്‍, വസന്തകാലത്തിന്റെ തുടക്കത്തോട് സമാനമായ’ ഘട്ടത്തിലേക്ക് ഇന്ത്യ സ്വയം കണ്ടെത്തി. ഇത് വരണ്ട കാലാവസ്ഥയും അസാധാരണമായി ഉയര്‍ന്ന താപനിലയും കാരണമായിരുന്നു.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ (ഹൈദരാബാദ്) ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ ഗവേഷണ ഡയറക്ടറും യുഎന്നിന്റെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ രചയിതാവുമായ പ്രൊഫസര്‍ അഞ്ജല്‍ പ്രകാശ് പറയുന്നതിങ്ങനെ ‘ഒരുകാലത്ത് കാര്‍ഷിക ചൈതന്യത്തിന്റെ മുഖമുദ്രയായിരുന്ന വസന്തകാലം ഇന്ന് ഭീഷണിയിലാണെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു.’

കാലാവസ്ഥാ മാറ്റങ്ങള്‍ വസന്തകാലം കുറയ്ക്കുകയും അതിന്റെ പതിവ് സുഖകരമായ അവസ്ഥകളെ മാറ്റുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ കൃഷി, ജൈവവൈവിധ്യം, എന്നിവ അപകടത്തിലാണ്. ഇത് പരിഹരിക്കുന്നതിന് ഈ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും നമ്മുടെ ഋതുക്കളുടെ താളം സംരക്ഷിക്കുന്നതിനും ഉടനടി ഏകോപിപ്പിച്ച നടപടി ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!