ഡെറാഡൂണ്‍: മുപ്പത്തെട്ടാം ദേശീയ ഗെയിംസ് അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഡെറാഢൂണിനടുത്ത് റായ്പൂരിലെ മഹാറാണാ പ്രതാപ് സ്പോര്‍ട്സ് കോളജ് സ്റ്റേഡിയത്തില്‍ അത്ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. 51 പേരടങ്ങുന്ന സംഘമാണ് കേരളത്തിന് വേണ്ടി മത്സരിക്കുന്നത്.
ആദ്യദിനം 10 ഫൈനലുകളാണ്.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്. കേരളത്തിനായി ഓടാന്‍ ആരുമില്ല. 1500 മീറ്റര്‍ മത്സരത്തിലും കേരളത്തിന് പ്രാതിനിധ്യമില്ല. അഞ്ച് ദിവസമാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസില്‍ അത്ലറ്റിക്‌സില്‍ കേരളത്തിന്റെ നേട്ടം.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്സണ്‍, കൃഷ്ണ രചന്‍, പതിനായിരം മീറ്ററില്‍ റീബ അന്ന ജോര്‍ജ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ അലക്‌സ് പി തങ്കച്ചന്‍, ലോങ്ജമ്പില്‍ സി വി അനുരാഗ്, ഡെക്കാത്‌ലണില്‍ തൗഫീഖ് എന്നിവര്‍ ഇന്ന് കേരളത്തിനായി മത്സരിക്കും. എന്‍ വി ഷീന, മരിയ ജയ്‌സണ്‍, അനു രാഘവന്‍, സി വി അനുരാഗ് തുടങ്ങിയവരിലാണ് പ്രതീക്ഷ.
പതിനായിരം മീറ്റര്‍ ഓട്ടത്തോടെ രാവിലെ് മത്സരങ്ങള്‍ ആരംഭിക്കും. വനിതാ വിഭാഗത്തില്‍ റീജ അന്ന ജോര്‍ജ്ജ് മത്സരിക്കും. ഇന്നത്തെ ഫൈനലുകള്‍: പുരുഷന്മാര്‍: 10,000 മീറ്റര്‍, ലോങ്ജമ്പ്, 100 മീറ്റര്‍, ഡിസ്‌കസ്‌ത്രോ, 1500 മീറ്റര്‍. വനിതകള്‍: 10,000 മീറ്റര്‍, ഡിസ്‌കസ് ത്രോ, പോള്‍വോള്‍ട്ട്, 100 മീറ്റര്‍, 1500 മീറ്റര്‍.ജിംനാസ്റ്റിക്‌സിലും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ കെ പി സ്വാദിഷ് മത്സരത്തിനുണ്ട്. തയ്‌ക്വൊണ്ടോയില്‍ ദേശീയ ചാമ്പ്യനായ മരിയ മാര്‍ഗരറ്റ് റെജിയും കളത്തില്‍ ഇറങ്ങും