Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കാല്‍ വിരല്‍ കണ്ടാല്‍ ഒരാളുടെ സ്വഭാവവും ഭാവിയും പ്രവചിക്കാന്‍ സാധിക്കും? ഹസ്തരേഖാ ശാസ്ത്രം പോലെ തന്നെ ഫലം പറയാന്‍ സാധിക്കും

Spread the News!

നിങ്ങള്‍ ഒരു വിശ്വാസിയാണോ? ഹസ്തരേഖ ശാത്രത്തിലൂടെ നിങ്ങളുടെ ഭൂതവും ഭാവിയും പ്രവചിക്കുന്നത് നിങ്ങള്‍ കേട്ടിരുന്നിട്ടുണ്ടോ? എന്നാല്‍ ഹസ്തരേഖ പോലെ തന്നെ നിങ്ങളുടെ കാല്‍ വിരലുകള്‍ കണ്ട് ഭാവി പ്രവചിക്കാന്‍ സാധിക്കും.

ഒരാളുടെ സൗഹൃദങ്ങള്‍, കഴിവുകള്‍ എന്നിവയെല്ലാം കാല്‍പാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാന്‍ സാധിക്കും എന്നാണ് പറയുന്നത്.

കാലിലെ ഓരോ വിരലിനും നിങ്ങളുടെ സ്വഭാവത്തെ എടുത്ത് കാണിക്കാനുള്ള കഴിവുകള്‍ ഉണ്ടെന്നാണ് പറയുന്നത്. എന്തെല്ലാമാണ് കാല്‍ വിരലിലെ ശാസ്ത്രവും നിങ്ങളുടെ സ്വഭാവവം എന്ന് അറിയാം.

തള്ളവിരലില്‍ നിന്നും ശാത്രം പറഞ്ഞ് തുടങ്ങാം. കാലിലെ മറ്റ് വിരലുകളെക്കാള്‍ നീളം തള്ളവിരലിനുണ്ടെങ്കില്‍ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും അവര്‍. ഇവരുടെ പക്കല്‍ ഏത് പ്രശ്നത്തിനും പരിഹാരം ഉണ്ടാകും. സര്‍ഗാത്മക കഴിവുകളാല്‍ സമ്ബന്നരായിരിക്കും. വസ്തുതകള്‍ പല വീക്ഷണ കോണുകളിലും നോക്കി കാണാനായി ഇക്കൂട്ടര്‍ക്ക് സാധിക്കും. തള്ളവിരല്‍ മറ്റ് വിരലുകളെക്കാള്‍ ചെറുതാണെങ്കില്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാനായി കഴിവുള്ളവരാണ്.

രണ്ടാമത്തെ വിരല്‍ മറ്റ് വിരലുകളെക്കാള്‍ നീളം കൂടുതലാണെങ്കില്‍ മറ്റുള്ളവരെ നയിക്കാനായി മിടുക്കരാണ്. സ്ത്രീകളില്‍ രണ്ടാമത്തെ വിരല്‍ വലുതാണെങ്കില്‍ അവര്‍ ഭര്‍ത്താക്കാന്മാരെ അനുസരിക്കാനായി മടിയുള്ളവരായിരിക്കും മുന്‍കോപികളും തന്റേടമുള്ളവരുമായിരിക്കും. കാലിലെ രണ്ടാമത്തെ വരിലിന് നീളം കുറഞ്ഞാല്‍ ഇക്കൂട്ടരെ എളുപ്പത്തില്‍ സ്വാധീനിക്കാനായി സാധിക്കും.സമാധാനം ആഗ്രഹിക്കുന്നവരാണവര്‍.

കാലിലെ മൂന്നാമത്തെ വിരല്‍ മറ്റ് വിരലുകളെക്കാള്‍ നീളകൂടുതലാണെങ്കില്‍ ജോലിയില്‍ സാമര്‍ഥ്യമുള്ളവരായിരിക്കും. ഉറച്ച തീരുമാനവും ഉത്സാഹികളുമായിരിക്കും. മൂന്നാമത്തെ വിരലിന് നീളം കുറവാണെങ്കില്‍ ജീവിതം ആസ്വദിക്കുന്നവരായിരിക്കും.

കാലിലെ നാലാമത്തെ വിരലാണ് നീളം കൂടിയതെങ്കില്‍ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നവരായിരിക്കും. ഈ വിരല്‍ ചുരുണ്ടുകൂടിയിരുന്നാല്‍ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കില്ല. നല്ല കേള്‍വിക്കാരായിരിക്കും. ഇനി നാലാമത്തെ വിരല്‍ ചെറുതാണെങ്കില്‍ കുടുംബത്തിനും ബന്ധങ്ങള്‍ക്കും വില നല്‍കാത്തവരായിരിക്കും. വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടതായിവരും.

ആരോഹണക്രമത്തിലാണ് കാല്‍ വിരലുകളെങ്കില്‍ പ്രായോഗികതയുള്ള വ്യക്തിയായിരിക്കും. കൃത്യനിഷ്ഠയുള്ള ജോലിക്കാരുമായിരിക്കും.

പരന്ന പാദമാണെങ്കില്‍ അധ്വാനശീലരായിരിക്കും. നീണ്ടുമെലിഞ്ഞ പാദങ്ങളുള്ളവരാണെങ്കില്‍ അലസരായി ജീവിക്കുന്നവരായിരിക്കും. സൗന്ദര്യബോധമുള്ളവരായിരിക്കും.

ചെറുവിരല്‍ നാലാമത്തെ വിരലില്‍ നിന്ന് മാറി കാണപ്പെട്ടാല്‍ ആവേശമുള്ളവരും സാഹസപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ചെറുവിരല്‍ നാലാമത്തെ വിരലിനോട് ചേര്‍ന്നിരുന്നാല്‍ ഇവര്‍ വിശ്വസ്തരായിരിക്കും. വളഞ്ഞകാല്‍ വിരലുകള്‍ ഉള്ളവര്‍ സ്വയം പ്രാപ്തിയുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!